Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

May 19, 2017

"വിധി വിശ്വാസം"

*"വിധിവിശ്വാസം"*
   ➖➖➖➖➖➖
ഓർഡർ.., ഓർഡർ.., ഓർഡർ..!

കോടതി മുറിയിലെ അടക്കിപ്പിടിച്ച ശ്വാസങ്ങളെപോലും സങ്കോചിപ്പിച്ചു കൊണ്ട്, ന്യായാധിപന്റെ കയ്യിലെ ചുറ്റിക മൂന്നുവട്ടം ശബ്ദിച്ചു

"കാലമടക്കുന്നിൽ ഭാർഗ്ഗവപുരം രാജശേഖരൻ മകൻ ജാഖരൻ  ഹാജറുണ്ടോ "?

നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് പ്രതിക്കു കാവൽ വന്ന പോലീസുകാരുടെ ബൂട്ടിന്റെ ശബ്ദവും, കാലിന്നിളക്കം തട്ടിയ ബെഞ്ചുകൾ അമിതഭാരത്താൽ കരയുന്ന ശബ്ദവും ആകാംക്ഷ നിറഞ്ഞ മുറിയിലെ നിശ്ശബ്ദത ഭേദിച്ചു കൊണ്ടിരുന്നു.
ജാഖരൻ പ്രതിക്കൂട്ടിൽ കയറി നിൽപുണ്ട് .
കോടതി മുറിയിൽ കുറച്ചു മാത്രം ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.
ജനൽ വഴി അകത്തേക്ക് നോക്കി കൈയ്യും കെട്ടി കാത്തു നിൽക്കുന്നവർ പുറത്ത് കൂടി നിൽപ്പുണ്ട് .
ചില രഹസ്യ സ്വഭാവമുള്ള വിചാരണകളിലെ പരസ്യപ്പെടുത്തലിന്റെ കേൾവി സുഖം നുകരാൻ വന്നവരാണവരിലധികവും. നീതി തേടി
കോടതിലെത്തിയിട്ടും മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവരുടെ മാനഹാനിക്ക് ഹേതുവാകുന്നതിൽ അത്തരം കോടതി മുറികളാകും കാരണമെന്നു തോന്നുന്നു.
അന്നും, കേസുമായി ബന്ധപ്പെട്ടവരെയും, അല്ലാത്തവരെയും, സാക്ഷി നിർത്തി അൽപസമയം കൊണ്ട് ന്യായാധിപൻ വിധി പറഞ്ഞു :-

*"മരിക്കും വരെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു"*

ആ വിധി പറച്ചിൽ അന്നവിടെ കൂടിയവരൊക്കെ പ്രതീക്ഷിച്ചതാണ്.

"പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ"?

മൗനം തൂങ്ങിയ തല അൽപം  ഉയർത്തി നോക്കി നിശബ്ദ നായി വീണ്ടും തല താഴ്ത്തി നിന്നു. എങ്കിലും അയാളുടെ കണ്ണുകൾ ആരെയോ പരതി നടന്നു.
അത് പലവട്ടം തന്റെ ഭാര്യയുടെ  ഈറൻ നയനങ്ങളിലുടക്കി പിൻവലിച്ചു.
തന്റെ ക്രൂര വൈകൃതങ്ങൾ തിരിച്ചറിഞ്ഞ മനസ്സിന്റെ വിങ്ങൽ ആ മിന്നൽ ദർശനത്തിൽ അയാളും തിരിച്ചറിഞ്ഞു കാണണം , എങ്കിലും തനിക്ക്  യാതൊരു ഭാവഭേദങ്ങളുമില്ലെന്ന നാട്യം പ്രകടിപ്പു കൊണ്ട് ആർക്കും മുഖം കൊടുക്കാതിരിക്കാൻ അയാൾ പാടുപെടുന്നുണ്ടായിരന്നു.
അൽപസമയം കൊണ്ട് കോടതി പിരിഞ്ഞു.

ജയിലിലേക്ക് അന്ന് ജാഖരനുമായി  സംസാരിക്കാൻ വന്ന ഒരു കേമൻ വക്കീൽ സന്ദർശനാനുമതി കാത്ത് സന്ദർശകരുടെ മുറിയിൽ കാത്തിരിപ്പുണ്ട്. അയാളെത്ര കേമനായിട്ടും  അവിടത്തെ ചില പോലീസുകാർക്ക്  അയാളോടൊരു താൽപര്യമില്ലായ്മ പ്രകടമായിരുന്നു.
ഒരു പക്ഷെ യഥാർത്ഥ കുററവാളികളെ രക്ഷിക്കാൻ വരുന്ന നിയമപാലകരുടെ സന്ദർശനങ്ങളോടുള്ള നീരസമാവാം...,
സത്യത്തെ വിസ്മരിച്ചു കൊണ്ട് നിയമത്തിന്റെ പഴുതുകൾ തിരഞ്ഞ് അസത്യങ്ങൾ ആണയിട്ടു പറയാൻ പ്രേരിപ്പിക്കുന്നവരുടെ നിത്യ   സന്ദർശനങ്ങളുമാവാം...,
അതുമല്ലെങ്കിൽ പിന്നെ?
ആങാ...!!
സമകാലീന ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ ഇക്കൂട്ടർ? ഈയിടെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു വെന്നും, തുടര്‍ന്ന് എല്ലാ മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു എന്നൊക്കെ നീളുന്ന വാർത്തകൾ...!
എന്തായാലും ..,
ജാഖരന്റെ കാര്യത്തിൽ അവരുടെ ഇടപെടൽ ആർക്കും വെറുപ്പു തോന്നിക്കും.
കാരണം ;
മനുഷ്യൻ ഒരിക്കലും ചെയ്തുവെന്ന് വിശ്വസിക്കാനാവാത്ത വിധത്തിൽ നിഷ്ഠൂരമായ കൊലപാതകം നടത്തിയ ജാഖരനെ തൂക്കിക്കൊല്ലുകയല്ലേ?വേണ്ടത് എന്നാരും ചോദിക്കും.
പക്ഷെ നാലു ചുവരുകൾക്കുള്ളിലല്ല ഇത്തരക്കാരെ തൂക്കിലേറ്റേണ്ടത് ജനമധ്യത്തിലാണെന്ന് പറയുന്നവരും ഇല്ലാതില്ല.
അതെല്ലാം വേഗം നടപ്പാവുകയും വേണം അല്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ഏതൊരു കുറ്റവാളിയെയും രക്ഷിക്കാൻ പണത്തിനു കഴിയും എന്നായിരിക്കുന്നുവല്ലോ?
അതു കൊണ്ടു തന്നെ ജനകീയ വിചാരണയും പെരുകുന്നുണ്ട്.
വിചാരണ ചെയ്യുമ്പോൾ പോലീസുകാരിൽ ചിലരുടെ മനുഷ്യത്വം ഉണരുമ്പോഴാണത്രേ..?
തെറ്റുകാരനെന്നു അവർക്കു ബോധ്യപ്പെട്ട കുറവാളികളെ ചോദ്യം ചെയ്യാൻ കിട്ടുന്ന അവസരങ്ങളിൽ  തങ്ങളുടെ അടക്കിവെച്ച അമർഷം അല്പമെങ്കിലുമൊന്ന് ശമിപ്പിക്കുന്നത്.
പക്ഷെ , നിയമത്തിന്റെ പഴുതുകളിലൂടെ ആ കുറ്റവാളികൾ സ്വതന്ത്രരാകുമ്പോഴാണ് യഥാർത്ഥ ശത്രുതയുടെ മറ്റൊരദ്ധ്യായം ആരംഭിക്കുന്നതും. ഒടുവിൽ അതിന്റെ പരിസമാപ്തിയും മറ്റൊരു  ഹിംസയിലൂടെ ആയിരിക്കുമെന്നത് കലികാല തുടർച്ചാ വിശേഷം മാത്രം.
ജാഖരന്റെ വക്കീലും  ചില്ലറക്കാരനല്ല .വേദഗ്രന്ഥത്തെക്കാൾ ആരാധിക്കപ്പെടേണ്ട നിയമ പുസ്തകങ്ങൾ കലക്കി കുടിച്ചവൻ ! അദ്ദേഹം നിരപരാധിയെ തൂക്കുകയറിൽ കയറ്റുകയും ,കുറ്റവാളിയെ കയറിൽ നിന്നിറക്കുകയും ചെയ്തിട്ടുണ്ട് പോലും!!

ജാഖരനുമായുള്ള കൂടിക്കാഴ്ചയിൽ അയാൾ ധൈര്യം പകർന്നു കൊണ്ടു തറപ്പിച്ചു പറഞ്ഞു :- "നിങ്ങൾക്ക് രക്ഷപ്പെടാൻ ഒരൊറ്റ വഴിയേ ഉള്ളൂ ഒരു ഭ്രാന്തനായി അഭിനയിക്കണം,
അത് വേഗത്തിൽ പ്രകടമാക്കണം..." സംസാരിക്കാനനുവദിച്ച സമയം ഒട്ടും പാഴാക്കാതെ ജാഖരന്റെ തലച്ചോറയാൾ കഴുകി വൃത്തിയാക്കി.
ജാഖരനെ സെല്ലിലേക്ക്  തിരിച്ചു കൊണ്ടു പോകുമ്പോഴേക്കും ചെറിയൊരു ഭ്രാന്തനായി അഭിനയിക്കാൻ അയാൾക്കു കഴിഞ്ഞിരിക്കുന്നു.
യഥാർത്ഥത്തിലും അയാൾക്ക് ഭ്രാന്തായിരുന്നുവല്ലോ?
അല്ലാതെ മാനസിക സമനിലയുള്ളൊരാൾ ചെയ്യുന്ന പ്രവൃത്തികളല്ലല്ലോ? അയാൾ ചെയ്തു കൂട്ടിയത് ?
നഗ്നനേത്രങ്ങൾ കൊണ്ട് ആരും കാണാൻ ഇഷ്ടപ്പെടാത്ത അസഹനീയമായ, ഹൃദയഭേദകമായ നീചകൃത്യമാണ്  ചെയ്തിരിക്കുന്നത്....!
തന്റെ അയൽ വാസിയുടെ മകളെ...,അഛനെപ്പോലെ തന്നോടു കാട്ടിയ സ്നേഹപ്രകടനങ്ങൾ മുതലെടുത്തു കൊണ്ട് ലൈഗീക പീഠനങ്ങൾ ...!ഒടുവിൽ... കഴുത്തുഞെരിച്ചു കൊല്ലുക ! ആൾപാർപ്പില്ലാത്ത വീട്ടിൽ ദിവസങ്ങളോളം ശവശരീരത്തിനു കാവലിരിക്കുക...,അന്ന് അയാൾ ചില മുൻധാരണകളോടെ ആയിരുന്നല്ലോ; തനിക്ക് കഴിക്കാനായി വെള്ളവും ബ്രഡും , ചീസിന്റെ പേക്കറ്റും പോക്കറ്റിൽ കരുതിയിരുന്നത്?
ആ ഭക്ഷണം ശവശരീരത്തിന്റെ മൂക്കിലേക്കും, വായിലേക്കും അയാൾ തിരുകി വെച്ചു പോലും!! എന്നിട്ടോ...!?അതിലേക്ക് കയറി വരുന്ന പ്രാണികളെ ആശ്ചര്യത്തോടെ നോക്കിയിരുന്നു രസിച്ചു. നാസാധ്വാരത്തിലേക്ക് അരിച്ചരിച്ചു വരുന്ന ഉറുമ്പുകൾ കടന്നുപോകുന്നതും,തലച്ചോറും താങ്ങി മാളത്തിലേക്ക് തിരിച്ചു പോകുന്ന ശവംതീനി ഉറുമ്പുകളുടെ ജാഥയെ ഏതൊരു ഭ്രാന്തമല്ലാത്ത ഹൃദയം കൊണ്ടാണ് നിരീക്ഷിച്ചു കൊണ്ടാനന്ദിക്കാനാവുക!?
മാത്രമല്ല ശവത്തിന്റെ മറ്റെല്ലാ ദ്വാരങ്ങളിലും ചീസ് തീരും വരെ അയാൾ തിരുകി വെച്ചു പോലും.
ഒരു യുദ്ധത്തിലോ, പ്രളയത്തിലോ,അധിനിവേശത്തിലോ മരണം ആസന്നമാകുന്നതിലല്ല ദുഃഖം
പിന്നീട് കഴുകനും നരഭോജികളും മൃതശരീരത്തിൽ ചെയ്യുന്ന ചെയ്തികളാണ്  കാഴ്ചക്കാരന്റെ വേദന.
ജാഖരൻ തന്റെ ഹീന  പ്രകടനങ്ങൾക്കൊടുവിൽ കുഴിയെടുത്ത്  ആ ശവം മറവു ചെയ്തു.
എന്തിന് ..?
ഇത്രയും ചെയ്തൊരാൾ  പിന്നെന്തിന് അത്കുഴിച്ചു മൂടണം?
അയാൾ ഭ്രാന്തിൽ നിന്നുണർന്നത് അപ്പോഴായിരിക്കുമോ?
ഒരു പക്ഷെ എല്ലാ തെളിവുകളും നശിപ്പിച്ചുവെന്ന്  ഉറപ്പു വരുത്താനാകണം.

അന്ന് അന്വേഷണത്തിന്റെ ഭാഗമായി അവിടെ വന്ന ഉദ്വോഗസ്ഥരുടെ ശ്രദ്ധ അടുത്ത പറമ്പിൽ നിന്ന ഒരു ചാവാളി പട്ടിയിൽ ചെന്നു പെടുകയായിരുന്നു.
മണം പിടിക്കുന്ന ഭാഗത്തെ മണ്ണിളകി കിടക്കുന്നത് അവരിൽ സംശയം ജനിപ്പിച്ചതുകൊണ്ടാകാം അവിടെ ഒന്നമർത്തി ചവിട്ടി നോക്കിയത്.
സംശയം അസ്ഥാനത്തായില്ല.
കുഴി മാന്തി താഴേക്ക് പോകും തോറും മനുഷ്യ ശരീരത്തിന്റെ അളിഞ്ഞ ഗന്ധം.
മണ്ണുമാന്തിയിൽ തടഞ്ഞ കൈവിരലുകൾ മെല്ലെ  മെല്ലെ മാന്തിയെടുക്കും തോറും കുഴിയിൽ നിന്നും കൈകൾ നീട്ടി യാചിക്കും കണക്കെ കൈപത്തികൾ തെളിഞ്ഞു വന്നു .
അവിടെ കൂടിയവർ മൂക്കിൽ പൊത്തിപ്പിടിപ്പ് ഇടക്കിടെ തുപ്പിക്കൊണ്ടിരുന്നു. മനുഷ്യൻ മനുഷ്യനെ പാടെ വെറുക്കുന്ന ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ !

കുഴി മുഴുവൻ മാന്തിയെടുത്ത് പ്ലാസ്റ്റിക് പേപ്പറുകളിൽ പൊതിഞ്ഞെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടു പോകുമ്പോഴേക്കും; നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടം മൂക്കും പൊത്തി അവിടെ തടിച്ചുകൂടിയിരുന്നു.
അന്ന് ചീസിന്റെ ഒരൊഴിഞ്ഞ പാക്കറ്റ് കണ്ടെടുത്ത ഷർട്ട് ജാഖരന്റെ തായിരുന്നു.
എന്നതിന്ന് അവർക്ക് തെളിവ് ലഭിച്ചിരുന്നു.
തെളിവെടുപ്പും, ഏറ്റുപറച്ചിലും അയാളിലെ ക്രൂരതയുടെ ആഴം ഭാര്യയിൽ പോലും വെറുപ്പു നിറച്ചു.
കയ്യിൽ കിട്ടിയാൽ തല്ലി കൊല്ലാനുള്ള വികാരം ജനങ്ങളിലും ഉടലെടുത്തിരുന്നു.
എന്നാൽ നിയമത്തിന്റെ പഴുതുകളിലൂടെ ഇഴഞ്ഞും നുഴഞ്ഞും നീണ്ട കാലത്തിന്റ വാദ പ്രതിവാദങ്ങൾക്കൊടുവിൽ അയാൾ ഒരു ഭ്രാന്തനായിരുന്നുവെന്ന മറ്റൊരു സത്യമാണ് കോടതിക്ക് ബോധ്യപ്പെട്ടത്.
വില കൊടുത്തു വാങ്ങിയ നിർണ്ണായക രേഖകൾ ആ സത്യത്തെ ദൃഢമാക്കി.

ഓർഡർ... ഓർഡർ.... ഓർഡർ...!

നിശ്ശബ്ദത തളം കെട്ടി നിറഞ്ഞു നിന്ന കോടതി മുറി;അന്നും പതിവിലേറെ പേരുണ്ടായിരുന്നു അവിടെ.
ജാഖര നെ ഹാജരാക്കി  പ്രതിക്കൂട്ടിൽ നിൽപുണ്ട്. കണ്ണുകെട്ടിയ ദേവത യുടെ കയ്യിലെ  തുലാസും ഇളകാതെ നിൽപുണ്ട്.

"പ്രതി കുററക്കാരനാണെന്നു  കോടതിക്കു ബോധ്യം വന്നിരിക്കുന്നു", പക്ഷെ ആ പാതകം പ്രതി സ്വബോധത്തോടെ ചെയ്തതല്ലെന്നും , പ്രതി മാനസിക രോഗിയായിരുന്നുവെന്നും പരമോന്നത കോടതി പുതുതായി കണ്ടെത്തി. ആയതിനാൽ പ്രതിയെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കാൻ   ആ കോടതി കല്പിച്ചു.

താൻ  ആടിത്തിമിർത്ത യഥാർത്ഥ ഭ്രാന്തൻ വേഷത്തിന്റെ പകർപ്പവകാശം പതിച്ചു കിട്ടിയ സന്തോഷത്തിൽ അഭിനയത്തിന്റെ പുത്തൻ ഭാവങ്ങൾ അയാളിൽ പ്രകടമായി.

ഭ്രാന്താശുപത്രിയിലെ അന്തേവാസികളായ യഥാർത്ഥ ഭ്രാന്തൻമാർ അയാളെ ഭ്രാന്തനെന്നു വിളിക്കുമ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ടയാൾ അട്ടഹസിച്ചു ...ഹ ഹ ഹ ഹ ഹാ..!

നിയമവും വിവരവും സാങ്കേതിക വിദ്യകളും തനിക്കു കീഴടങ്ങിയ സത്യം ഉറക്കെ വിളിച്ചു പറയാനാവാതെ അയാളിൽ തികട്ടി വന്നു.
ഭ്രാന്തൻമാരുടെ ഭ്രാന്തൻ കളിയിൽ കൂടുവാൻ അയാളോടാവശ്യപ്പെടുമ്പോൾ പരിഹാസത്തിന്റെ ചിരി പുറത്തു കാട്ടാതെ അയാളതിന്നു് സമ്മതിക്കുകയായിരുന്നു .

ഈ യഥാർത്ഥ ഭ്രാന്തൻമാർക്കു മുന്നിൽ താൻ ചെയ്യുന്നതെല്ലാം ഭാവാഭിനയത്തിന്റെ മുഹൂർത്തങ്ങളാകും എന്നയാൾക്കു ബോധ്യമുണ്ടായിരുന്നു.
അവിടെ ഒരു സാങ്കൽപ്പിക കോടതി അരങ്ങൊരുങ്ങി;
ഒരാൾ ജഡ്ജിയായി,
ഒരാൾ വക്കീലായി മറ്റൊരാൾ പാറാവുകാരനായി അങ്ങിനെ..., പലരും ...,
അവർ മാറി മാറി അഭിനയം കളിക്കുകയാണ് . *ഭ്രാന്തൻ കളി*.

ഏകാന്തതയുടെ തടവറയിൽ ആരിലേക്കോ നോക്കിയിരുന്നു കൊണ്ട് ദിവാസ്വപ്നം കാണുന്നവരുമുണ്ടവിടെ.

പ്രതിയായി  അഭിനയിക്കാൻ തന്നേക്കാൾ യോഗ്യത മറ്റാർക്കുമില്ലെന്ന ദൃഢ നിശ്ചയം ജാഖരന്റെ മനസ്സിനെ ആവേശം കൊള്ളിച്ചു. യഥാർത്ഥ പ്രതികൂട്ടിലെന്ന പോലെ കട്ടിലിൽ കയറി നിന്നയാൾ 'കോടതി' കളിക്കാൻ നിന്നു കൊടുത്തു.
ആ ഭ്രാന്തൻ കളിയിൽ മേശപ്പുറത്ത് മൂന്നുവട്ടം അടിച്ചു കൊണ്ട്  ഒരു ഭ്രാന്തൻ ജഡ്ജി  വിധിയെഴുതി :-

" ഇയാളെ തൂക്കിക്കൊല്ലുക" ഹ ഹ ഹ ഹ ഹ....!

ആശുപത്രി വാർഡിൽ; അല്ല;
സമാനമായ കോടതി മുറിയിൽ  അട്ടഹാസത്തിന്റെ പെരുമ്പറ മുഴങ്ങി.
മററുള്ളവരതേറ്റു പിടിച്ചു. രംഗം കൊഴുത്തു .
അയാൾ കൈ കൂപ്പി നിന്നപേക്ഷിച്ചു....,
കരഞ്ഞു .....,
യാചിച്ചു....!
അഭിനയ ചാതുരിയിൽ തന്റെ പങ്കാളിത്തം ഭംഗിയാക്കി.
വസ്ത്രം കൊണ്ടൊരുക്കിയ കയർ
കഴുത്തിൽ കെട്ടി മുകളിൽ കണ്ട ജനലിൽ കുരുക്കുമ്പോൾ ഒരു "ജോക്കർ"ആരാചാരായി ചിരിച്ചും കളിച്ചും തന്റെ അഭിനയവും ഭംഗിയാക്കി കൊണ്ടിരുന്നു.
എല്ലാ ഭ്രാന്തൻ കാണികളും കയ്യടിക്കാൻ കൂട്ടിനുണ്ട്.
ഈ തനി ഭ്രാന്തൻ വിഢികളെ കൂടുതൽ വിഢിയാക്കുന്നതിൽ ജാഖരനും രസം പിടിച്ചിരിക്കുന്നു. തുള്ളി ചാടി തിമർത്തു കൊണ്ടൊരു ഭ്രാന്തൻ "ആരാച്ചാർ" വിധി നടപ്പാക്കി .....!!

ജനലിൽ കെട്ടിയ തുണിക്കയറിൽ അയാളുടെ ശരീരം തൂങ്ങിയാടി . ചുമരിൽ തൊട്ടു നിന്ന അയാളുടെ ശരീരം പാവക്കൂത്തിലെ പാവ കണക്കെ ചലിച്ചുകൊണ്ടിരുന്നു .തുടകളിൽ മാന്തിപ്പൊളിച്ചു, തല ഒരു വശത്തേക്ക് ചരിഞ്ഞു തൂങ്ങി, നാവു പുറത്തേക്കു വന്നു നിശ്ചലമായി നിന്നു.
അഭിനയത്തിന്റെ  മികവ് കണ്ട് ചില ഭ്രാന്തൻമാരുടെ ഉള്ളം നടുങ്ങി.
ചിലർ മോഹാലസ്യത്തിൽ നിന്നുണർന്നു, വീണ്ടും ചിന്തയിൽ മുഴുകി.
ചിലർ ചിരിച്ചും, കയ്യടിച്ചും അഭിനയത്തിന്റെ കാണാകാഴ്ചകൾ തേടി കൊണ്ടിരുന്നു.

അഭിനയം  ഭംഗിയാക്കിയ ആ നിശ്ചല പ്രതിമക്ക് നേരെ നോക്കി നിന്നവർ ആഹ്ളാദത്തോടെ നൃത്തം വെച്ചു. അസ്വസ്ഥതകളിൽ മനസ്സിനെ മേയാൻ വിട്ടവർ അപ്പോഴും
മൗനത്തിന്റെ തടവറയിലിരുന്ന് എല്ലാം കാണാതെ കണ്ടു.
മറ്റൊരപ്പീലിനു പോകാനാവാതെ
ആർക്കും തടുക്കാനാവാത്ത "വിധി" അന്നവിടെ നടപ്പാവുകയായിരുന്നു. 

             ശുഭം.

October 11, 2011

"ഒരു പെണ്‍കുഞ്ഞ് വേണം"

. ചെറുകഥ
ഇക്ബാൽ കേച്ചേരി
"ഒരു പെൺകുഞ്ഞു   വേണം "
അയാള്‍ ഒരു പാവമാണെന്ന്   പല വട്ടം കരുതുകയും പിന്നെ തിരുത്തുകയും ചെയ്തതാണ്  ഞാൻ.  അയാള്‍ എങ്ങിനെ ഒരു  പാവമകും?ഭാര്യയും, ഒരു കുട്ടിയുമുള്ള അയാള്‍ എപ്പോഴുംമറ്റൊരു വിവാഹത്തെ ക്കുറിച്ചാണ്‌ സംസാരിക്കുന്നത്. ഇത്‌  എന്നോട്‌  പറയാന്‍ തുടങ്ങിയിട്ട്‌ ഇപ്പോൾ  ഒരുവര്‍ഷമായി. നാട്ടില്‍ പോകുന്നതിനെക്കുറിച്ച്‌ പറഞ്ഞാല്‍ പൈസയില്ലാതെ എങ്ങിനെ  നാട്ടിൽ പോയി ഒരു വിവാഹം കഴിക്കാനാണ്‌?  എന്നാണ് എന്നോട് ചോദിക്കുക ;  എന്തായാലും പോയാല്‍ വിവാഹംകഴിച്ചിട്ടേ തിരിച്ചു വരൂ എന്നൊരു   പ്രസ്താവന നടത്തുകയും ചെയ്യും.
ശ്ശെ ടാ..!നിങ്ങള്‍  ഭാര്യയേയും കുട്ടിയേയും മറന്നിട്ടാണോ ഈ പറയുന്നത്‌? എന്ന്  ഞാൻ ചോദിക്കും മുൻപേ അയാൾ പറയും
"അവള്‍ എന്നേ സമ്മതിച്ചതാണ്".
ഹേ...?!   ഭാര്യ മറ്റൊരു വിവാഹത്തിനു സമ്മതിച്ചെന്നോ?!
ദൈവമേ ....! ഇത്‌ ബഗ്ലാദേശിലെ ഭാര്യമാരിലുള്ള ശീലമാണോ?! എത്ര വിചിത്രമായ ശീലം!  ഞങ്ങളുടെ നാട്ടിലെ പെണ്ണുങ്ങൾ മറ്റൊരു പെണ്ണിനെ നോക്കുന്നതുപോലും ഇഷ്ടപ്പെടാത്തവരാണ്.  ഇതിപ്പോ....?! ഞാൻ അയാളോട് കുശലത്തിൽ ചേർത്തു ചോദിച്ചു:
നിങ്ങള്‍ എന്താണീ പറയുന്നത്‌?മറ്റൊരു വിവാഹം കഴിക്കാന്‍ ഏതെങ്കിലും ഭാര്യ സമ്മതിച്ച ചരിത്രമുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു മനസ്സറിഞ്ഞിട്ടാകുമോ?
എന്റെ സംശയങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല, ഇത്‌ വര്‍ത്തമാനകാലത്തിലെ ഒരു നഗ്നമായ  സത്യമാണെന്ന് ഞാനെന്റെ മനസ്സിനെ സമ്മതിപ്പിച്ചു.
എങ്കില്‍   പിന്നെ നാട്ടില്‍ പോയി മറ്റൊരു വിവാഹം കഴിക്കണം?
പക്ഷേഅയാള്‍ പറഞ്ഞു:- എന്റെ മനസ്സിനെ വേദനിപ്പിക്കുന്ന പ്രശ്നം മറ്റൊന്നാണ്.... വീണ്ടും മൂകമായി  അയാള്‍ പറഞ്ഞുനിർത്തി "ഭാര്യയുടെ അനിയത്തി" ! കേട്ട പാതി കേൾക്കാത്തത് പാതി ഞാൻ ചോദിച്ചു
"ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിനല്ലേ നിങ്ങള്‍ എന്റെ കയ്യില്‍ നിന്നും പണം കടംവാങ്ങി നാട്ടിലയച്ചത് ?എന്റെ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞു :-
അതെ,പക്ഷെ.....അയാൾ  വാക്കുകൾക്ക് പരാതിയപ്പോൾ ഞാൻ തിരക്കി
"പിന്നെന്ത്‌ പറ്റി" ?
അല്പം വിഷമത്തോടെ അയാള്‍ പറഞ്ഞു:-"അവള്‍ ഭര്‍ത്രു ഗ്രഹത്തില്‍ മൂന്നു ദിവസമേനിന്നുള്ളൂ, അവള്‍ക്ക്‌ അയാളോടോത്ത്‌ ജീവിക്കാനാവില്ലത്രേ"...! തന്നോട് ഇത്‌  പറഞ്ഞ്‌ ഫോണിലൂടെ അവൾ  കരയുകയാണ്‌പോലും അവളോട്‌  ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ? വേഗം തന്നെ    കെട്ടിച്ചയച്ചത്?എന്നും, താൻ എത്ര സന്തോഷവതിയായിട്ടാണ്  കഴിഞ്ഞിരുന്നത്‌? എന്നൊക്കെ അവൾ  ചോദിച്ചത്രേ !
അയാള്‍ തുടര്‍ന്നു :-
"ശരിയാണ് അവള്‍ക്ക്‌ ഞാന്‍ വീട്ടിലുള്ളപ്പോള്‍ എന്റെ ഭാര്യയേക്കാള്‍ സന്തോഷമായിരുന്നു.
"നിങ്ങള്‍ എന്താണീ പറയുന്നത്‌"!? ഞാന്‍ ആ സുഹൃത്തിന്റെ വാക്കുകളിൽ  ദുരൂഹതകൾ തിരഞ്ഞു  ആശര്യത്തോടെ തിരക്കി ! "അവൾക്കു നിങ്ങളെ"..... ?
ശിരസ്സു താഴ്ത്തിപ്പിടിച്ചു അയാൾ മനസ്സു തുറന്നു.
"ശരിയാണ് തെറ്റുകള്‍ പറ്റാതിരിക്കാന്‍ ഞാന്‍ പരമാവതി ശ്രമിച്ചതുകൊണ്ട്‌ ദൈവത്തിനുനിരക്കാത്തത്‌ ഒന്നും സംഭവിച്ചില്ല.! പക്ഷേ അവളുടെ അനുരാഗവും കൊഞ്ചലും കണ്ടില്ലെന്നുനടിക്കുന്ന തന്റെ ഭാര്യയുടെ ഉള്ളിലിരുപ്പ്‌ എന്താണെന്ന് മാത്രം എനിക്കു  മനസ്സിലാകുന്നില്ല .  പിന്നെ അയാള്‍ തല താഴ്ത്തിയിരുന്നു...  അല്പനേരത്തെ മൗനം ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു
"അവളെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുത്തു കൂടെ"? ഒരു  നിസ്സഹായതനിഴലിച്ച പോലെ  തലയാട്ടികൊണ്ടയാൾ എന്നോട് പറഞ്ഞു
"അതിനവള്‍ സമ്മതിക്കണമല്ലോ"? എനി ഒരു ജീവിത കൂട്ടാളിയെ  അവള്‍ക്കു വേണ്ട  പോലും ....  നിങ്ങള്‍ ഒക്കെ ഉണ്ടല്ലോ എന്നാണ് അവൾ  ചോതിച്ചതത്രെ.
എങ്കില്‍ പിന്നെ രണ്ടാമതൊരു വിവാഹത്തിനു ചിന്തിക്കുന്ന നിങ്ങള്‍ മറ്റൊന്നും ആലോചിക്കണ്ട
"അവളെ വിവാഹം കഴിച്ചേക്കൂ"..!ഒരു സുഹൃത്തിൽ നിന്നും പ്രതീക്ഷിച്ച വാചകങ്ങൾ പോലെ അയാളുടെ മുഖം പ്രസന്നമായി.
തിളക്കുന്ന എണ്ണയില്‍ നെയ്കട്ട വീണതുപോലെ....! അയാള്‍ എന്റെ വാക്കുകളില്‍ അലിഞ്ഞു....,
അല്പം തെളിഞ്ഞ മനസ്സോടെ അയാള്‍ എന്നെ നോക്കി പറഞ്ഞു:-
അതിനു സാധിക്കില്ലല്ലോ? നമ്മുടെ മതം അതനുവദിക്കുന്നില്ല;   ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ എത്ര വേണമെങ്കിലുംവിവാഹം കഴിക്കാം പക്ഷേ അനിയത്തി യെ വിവാഹം കഴിക്കാന്‍ ഭാര്യ മരിച്ചതിനു ശേഷമേ പാടുള്ളൂ.

 ഓഹോ! ഞാൻ ഒരു  മുസ്ലീമായിട്ടെന്താ.... ഇതൊക്കെ ആരറിഞ്ഞു ! ഞാന്‍ മനസ്സില്‍ കരുതി.

അയാള്‍ തുടര്‍ന്നു:-
"എനിക്കിനി എന്റെ ഭാര്യയില്‍ കുട്ടികളുണ്ടാവില്ല " സുഹൃത്തെ  12വര്‍ഷമായി എന്റെ മകനേക്കാള്‍
ഞാന്‍ ഒരു മകളെ മൊഹിക്കുന്നു ,അതുകൊണ്ടാണ് ഒരുപക്ഷേ  ഭാര്യയും എന്നെ മറ്റൊരു വിവാഹത്തിനുനിര്‍ഭന്തിക്കുന്നത്‌. ഇടയിൽ കേറി ഞാൻ  പറഞ്ഞു
"ഉള്ള കുട്ടിയെ നന്നായി വളര്‍ത്തി ഭാര്യയൊടൊത്ത്‌ സുഖ മായി ജീവിക്കാന്‍ നോക്ക്‌ .
ഞാന്‍ ഉപദേശിച്ചു നോക്കി
അതു പോര,"എനിക്കൊരു പെണ്‍ കുഞ്ഞു വേണം "അയാളുടെ കണ്ണുകളിൽ നിറഞ്ഞ ജലകണങ്ങളിൽ  ആഗ്രഹത്തിന്റെ ആർത്തിയും പ്രണയത്തിൻറെ തലോടലും, സ്നേഹത്തിന്റെ  വിശാലതയും ഓളം വെട്ടി നിൽക്കും പിലെ തോന്നി. നിരാശനാക്കാതെ തന്നെ തമാശയിൽ   ഞാൻ ചോദിച്ചു     "അതൊക്കെ ആഗ്രഹിക്കാനല്ലാതെ  കിട്ടുമെന്നു ആര്‍ക്കെങ്കിലും മുന്‍കൂട്ടി കരുതാനാവുമോ?!
ഓ....! ഭാര്യയുടെയും ,നിങ്ങളുടെയും ആഗ്രഹങ്ങള്‍  നടക്കണമെങ്കില്‍ 'ബ്രൂണഹത്യ' അഥവാ  കൊലപാതകങ്ങള്‍  തന്നെ വേണ്ടിവരുമല്ലോ?!!
ഒരു പുഞ്ചിരി വരുത്തി തീർത്തു കൊണ്ടു അയാൾ  പറഞ്ഞു :-
"നിങ്ങള്‍ക്ക് തമാശ; എന്റെ ഭാര്യ ഈ ഇടെ മരണത്തെ ക്കുറിച്ച് മാത്രമാണ്  കൂടുതല്‍ സംസാരിക്കുന്നത് .ചെറിയൊരു ജലദോഷം വന്നാലും ' മരിക്കാറായീ' എന്നു പറയും.അത് പറഞ്ഞയാൾ വിഷാദ ഭാവത്തിൽ തലതാഴ്ത്തിയിരുന്നു.
അയാളുടെ വിഷമങ്ങളെ ഞാന്‍ഒരു തമാശ പോലെ  ചെറുതായി മാത്രം കണ്ടു.....,
ദിവസങ്ങൾ കടന്നു പോകവെ     ചാപിള്ള പോലൊരു ദിവസം പിറന്നു ."അയാളുടെ ഭാര്യ മരിച്ചു"
         അയാള്‍  നനഞ്ഞ കണ്ണുകളുമായി എന്റെ നെഞ്ചില്‍ ചാരി  കിടന്നു  വിലപിക്കുമ്പോള്‍, ദുഖ സാന്ദ്രമായ അയാളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്‌ എന്റെ മനസ്സ്    ഊളയിട്ട് പോയി. അപ്പോൾ ഞാൻ കണ്ടത്  അങ്ങകലെ ആ മനസ്സിന്റെ കോണിൽ  ആര്‍ത്തുല്ലസിക്കുന്ന പ്രതീക്ഷകളുടെ തിരമാലകള്‍  ആഞ്ഞടിക്കുന്നതായിരുന്നു.. ചെറുകഥ

         അയാള്‍  നനഞ്ഞ കണ്ണുകളുമായി എന്റെ നെഞ്ചില്‍ ചാരി  കിടന്നു  വിലപിക്കുമ്പോള്‍, ദുഖ സാന്ദ്രമായ അയാളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക്‌ എന്റെ മനസ്സ്    ഊളയിട്ട് പോയി. അപ്പോൾ ഞാൻ കണ്ടത്  അങ്ങകലെ ആ മനസ്സിന്റെ കോണിൽ  ആര്‍ത്തുല്ലസിക്കുന്ന പ്രതീക്ഷകളുടെ തിരമാലകള്‍  ആഞ്ഞടിക്കുന്നതായിരുന്നു.

Pages